ഗോമിത്ര സൊസൈറ്റി ധർമ്മവിദ്വത്സദസ്സ്

ഗൗരി പ്രസാദ് ആലപിച്ച പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗോമിത്ര സൊസൈറ്റി ജോ.സെക്രട്ടറി എം. ശ്രീധരൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി അനുഗ്രഹഭാഷണം നടത്തി.

കണ്ണൂർ ജില്ലാ നാടൻപശു സംരക്ഷണസമിതി സെക്രട്ടറി ഡോ. അഭിജിത് കെ. പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസർ എസ്.ജെ. ലേഖ വിശിഷ്ടാതിഥിയായി. പാലക്കാട് ദക്ഷിൺ വൃന്ദാവൻ ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ അഡ്വ. അശ്വിൻ സമ്പത് കുമാരൻ ഉദ്ഘാടനം ചെയ്തു. നാടൻ പശുക്കളുടെ സംരക്ഷണം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ കപില ഫൗണ്ടേഷൻ ഡയറക്ടർ പി.കെ. ലാൽ പ്രബന്ധം അവതരിപ്പിച്ചു. തൃശൂർ ലക്ഷ്മീനാരായണഗോശാല ഡയറക്ടർ പാഞ്ഞാൾ നാരായണൻ നമ്പൂതിരി വിഷയത്തെ അധികരിച്ച് സംസാരിച്ചു. സഭായോഗം ഗോമിത്ര സൊസൈറ്റി ഡയറക്ടർ കാനപ്രം ശങ്കരൻ നമ്പൂതിരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.