നൂറ്റിമുപ്പതോളം വേദജ്ഞർ പങ്കെടുത്ത ലളിതാസഹസ്രനാമാർച്ചന

ചെറുതാഴം: രാഘവപുരം സഭായോഗത്തിൻ്റെ വാർഷിക സഭയോടനുബന്ധിച്ച് നടന്ന ലളിതാസഹസ്രനാമ ലക്ഷാർച്ചന പങ്കെടുത്ത വേദജ്ഞരുടെ എണ്ണം കൊണ്ടും ആചാരനിഷ്ഠ കൊണ്ടും ശ്രദ്ധേയമായി. സഭായോഗം വാർഷിക സഭയുടെയും വേദജനത്തിൻ്റെയും സമാപന ദിവസമാണ് കണ്ണിശ്ശേരി ക്കാവിലമ്മക്ക് മുമ്പിൽ ഭക്തിനിർഭരമായ ലളിത സഹസ്രനാമ അർച്ചന നടന്നത്. രാവിലെ ഏഴ് മണിക്കാരംഭിച്ച അർച്ചനയിൽ കേരളത്തിലെ ഋക് – യജുസ്സ് – സാമവേദികളായ നൂറ്റിമുപ്പതിലധികം വേദജ്ഞരാണ് പങ്കാളികളായത്. കാരഭട്ടതിരി മാധവൻ ഭട്ടതിരിയുടെ മുഖ്യകർമ്മികത്വത്തിൽ നടന്ന അർച്ചനക്ക് വി. ജെ. പി. ഈശ്വരൻ നമ്പൂതിരി, വി. ജെ. […]

Read More »

സഭായോഗം കുടുംബക്ഷേമ വകുപ്പ് ധർമ്മവിദ്വത്സദസ്സ്

ശ്രീമതി ശോഭ അന്തർജനത്തിൻ്റെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെ സദസ്സ് ആരംഭിച്ചു. സഭായോഗം കുടംബക്ഷേമ വകുപ്പ് ചെയർമാൻ ശ്രീ.വി ജെ പി നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. പയ്യന്നൂർ ബാർ കൗൺസിൽ മീഡിയ റ്റേർ ശ്രീമതി അഡ്വ. എസ് ഗൗരി അന്തർജനം അദ്ധ്യക്ഷ ഭാഷണം നടത്തി. സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺ സൽ അഡ്വ. എസ് സജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സാമൂതിരി കോവിലകത്തെ ശ്രീമതി. സിന്ധു രാജ വിശിഷ്ടാതിഥിയായി. കുടുംബ ബന്ധങ്ങൾ ഭാരതീയ വീക്ഷണത്തിൽ എന്ന വിഷയത്തിൽ മുകേഷ് […]

Read More »

സമാപന സമ്മേളനം

ഭാരതത്തിലെ വേദസംസ്കൃതി നിലനിർത്തണം – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ചെറുതാഴം: മനുഷ്യൻ്റെ ആദ്ധ്യാത്മികവും ഭൗധികവുമായ പുരോഗതിക്ക് വേദങ്ങളുടെ നിലനിൽപ്പ് അനിവാര്യം ആണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. നമ്മുടെ സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോളെല്ലാം അതിനെ സംരക്ഷിക്കാൻ വേദസംകൃതി ആണ് നമ്മളെ സഹായിച്ചത്. ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ നടന്ന ശ്രീരാഘവപുരം സഭായോഗം 1229-ാമത് വാർഷിക വേദഭജനത്തിൻ്റെയും സഭയുടെയും സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഋക്ക്, യജുസ്സ് സാമ വേദങ്ങൾക്ക് നൽകുന്ന പ്രാധാന്യം അഥർവവേദ പഠനത്തിനും നൽകണമെന്നും, വേദപഠനത്തോടൊപ്പം ആധുനിക […]

Read More »

സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പ് ധർമ്മവിദ്വത്സദസ്സ്

അശ്വതി അന്തർജ്ജനം ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിന് ശ്രീരാഘവപുരം വലിയ മതിലകം ക്ഷേത്രം മേൽശാന്തി മാധവപ്പള്ളി സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപപ്രോജ്ജ്വലനം നടത്തി. സഭായോഗം സാമൂഹ്യക്ഷേമവകുപ്പ് ചെയർമാൻ ഉണ്ണികൃഷ്ണൻ പുത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാല സ്കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസ് മുൻ തലവൻ ഡോ. ഇ. കെ. ഗോവിന്ദവർമ്മ രാജ ആദ്ധ്യക്ഷ്യം വഹിച്ചു. കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ പ്രസിഡണ്ട് ശ്രീധരൻ പി പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ പദ്ധതികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. […]

Read More »

ഹിസ്റ്ററി കൗൺസിൽ ധർമ്മവിദ്വത്സദസ്സ്

കേരളത്തിലെ പുരാരേഖകളുടെ സംരക്ഷണം പൊതുസമൂഹം ഗൗരവത്തിൽ ഏറ്റെടുക്കണമെന്നും മാനുസ്ക്രിപ്റ്റ് സർവ്വെ നടത്തി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് താളിയോലകളും ഗ്രന്ഥങ്ങളും മാനുസ്ക്രിപ്റ്റുകളും സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ഡയറക്ടറുമായ ഡോ.മഞ്ജു.എം.പി ആവശ്യപ്പെട്ടു. ശ്രീ രാഘവപുരം സഭായോഗത്തിന്റെ വാർഷിക വേദഭജനത്തോട് അനുബന്ധിച്ച് നടന്ന ഹിസ്റ്ററി കൗൺസിൽ വിദ്വൽ സദസ്സിൽ കേരളത്തിലെ പുരാരേഖകളുടെ സംരക്ഷണം ഡിജിറ്റൽ യുഗത്തിൽ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അവർ. അബ്ലി വാധ്യാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി […]

Read More »

അക്കാദമി ധർമ്മവിദ്വത്സദസ്സ്

സുജ മംഗലത്തിന്റെ പ്രാർത്ഥനാ മാധുര്യത്തോടെ ആരംഭിച്ച സദസ്സിൽ സഭായോഗം അക്കാദമി ചെയർമാൻ ടി വി. മാധവൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം പ്രൊഫസർ എൻ.കെ. സുന്ദരേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സദ്രത്നമാല – കേരളീയ ഗണിതത്തിന്റെ രത്ന ഹാരം എന്ന വിഷയത്തിൽ ഡോ. എസ് . മാധവനും , യുക്തി ഭാഷ – ശാസ്ത്ര ദർശനത്തിന്റെ മനോഹരാവിഷ്കാരം എന്ന വിഷയത്തിൽ ഡോ.പി. രാജശേഖറും പയ്യന്നൂരിന്റെ ജ്യോതിർ ഗണിത പാരമ്പര്യം എന്ന വിഷയത്തിൽ ശങ്കരാചാര്യ സർവകലാശാല […]

Read More »

ഗോമിത്ര സൊസൈറ്റി ധർമ്മവിദ്വത്സദസ്സ്

ഗൗരി പ്രസാദ് ആലപിച്ച പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗോമിത്ര സൊസൈറ്റി ജോ.സെക്രട്ടറി എം. ശ്രീധരൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി അനുഗ്രഹഭാഷണം നടത്തി. കണ്ണൂർ ജില്ലാ നാടൻപശു സംരക്ഷണസമിതി സെക്രട്ടറി ഡോ. അഭിജിത് കെ. പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസർ എസ്.ജെ. ലേഖ വിശിഷ്ടാതിഥിയായി. പാലക്കാട് ദക്ഷിൺ വൃന്ദാവൻ ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ അഡ്വ. അശ്വിൻ സമ്പത് കുമാരൻ ഉദ്ഘാടനം ചെയ്തു. നാടൻ പശുക്കളുടെ സംരക്ഷണം […]

Read More »

സംസ്കൃത – ജ്യോതിഷ ധർമ്മവിദ്വത്സദസ്സ്

ശ്രീരാഘവപുരം വാർഷിക സഭയിൽ സംസ്കൃത ജ്യോതിഷ ധാർമ്മിക വിദ്വൽ സദസ്സ് നടന്നു. അയനാംശം, ഉദയം, സ്ഥാനം സംക്രമം, ഗ്രഹണം, ഗ്രഹ പകർച്ച . ആഘോഷങ്ങൾ തടങ്ങിയ കാര്യങ്ങളിൽ ഒരു പൊതുധാരണ ഉണ്ടാക്കുകയും പഞ്ചാംഗങ്ങളിൽ അടയാളപ്പെടുത്തുകയും വേണമെന്നും ചർച്ചയിൽ ഉരുത്തിരിഞ്ഞു. തുടർചർച്ചാമേള നങ്ങൾ നടത്താനും തീരുമാനിച്ചു. കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നുർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ സഭാ യോഗം വേദ വിദ്യാ പ്രതിഷ്ഠാനം അക്കാദമിക് ഡയറക്ടർ ഡോ. […]

Read More »

വാർഷികസഭയ്ക്കും ഭജനത്തിനും തിരിതെളിഞ്ഞു

ചെറുതാഴം: കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് സഭായോഗം വക ക്ഷേത്രമായ കണ്ണിശ്ശേരിക്കാവിൽ തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി തൃപ്പാദങ്ങൾ ഭദ്രദീപപ്രോജ്ജ്വലനം നടത്തിയതോടെ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈവർഷത്തെ വാർഷികസഭയും ഭജനവും തുടങ്ങി. വാർഷികസഭ ജന. കൺവീനർ ഡോ. ഓമന്യം ചേറ്റൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സഭായോഗം പ്രസിഡൻ്റ് ബദരീനാഥ് മുൻ റാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ള ശ്രോത്രിയരത്നം പുരസ്കാരം തന്ത്രി […]

Read More »

കലവറ നിറക്കൽ

ശ്രീരാഘവപുരം സഭായോഗം 1229-ാമത് വാർഷികസഭയും ഭജനവും ധനു 9 മുതൽ 12 വരെ (ഡിസംബർ 25 മുതൽ 28 വരെ) കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് സഭായോഗം വക ക്ഷേത്രമായ കണ്ണിശ്ശേരിക്കാവിൽ വച്ച് നടത്തുകയാണ്. ആദരണീയരായ ആചാര്യപരമ്പരയിലെ സ്വാമിയാർമാർ, വൈദികർ, കോലത്തിരി തമ്പുരാൻ, ഗോവ ഗവർണ്ണർ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, സ്ഥലം എം.പി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ., എം.എൽ.എ ശ്രീ. എം. വിജിൻ. തുടങ്ങി ആദ്ധ്യാത്മിക-കലാ-സാംസ്കാരിക-വൈജ്ഞാനിക-ഭരണമണ്ഡലങ്ങളിൽ നിന്നും പ്രമുഖർ പങ്കെടുക്കുന്നു. ഇന്ന് കലവറ നിറക്കലിന് കൈതപ്രം ദേശത്ത് നിന്ന് […]

Read More »