കണിശ്ശേരിക്കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചന

SRSYPRD: 132/2022 20/12/2022 ശ്രീരാഘവപുരം സഭായോഗം വാർഷികഭജനത്തിൻ്റെ സമാപനദിവസമായ ധനു 12 ന് (ഡിസംബർ 28 ബുധനാഴ്ച) രാവിലെ 7.30 മുതൽ ചെറുതാഴം ശ്രീകണ്ണിശ്ശേരി കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചനയിൽ പങ്ക് ചേരുവാൻ ക്ഷണിക്കുന്നു. 100 പേർ ഒരുരു കൊണ്ട് ലക്ഷാർച്ചന ദേവിയിങ്കൽ സമർപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഇവിടെ വന്നു ക്ഷേത്രാചാരങ്ങൾ പാലിച്ച് മുങ്ങിക്കുളിക്കാൻ സൗകര്യമുണ്ട്. തറ്റുടുക്കാനുളള വസ്ത്രവും ഇവിടെ കരുതുന്നതാണ്. രാവിലെ 7 മണിക്ക് എത്തേണ്ടതാണ്. ലക്ഷാർച്ചനക്കു ശേഷം മൂന്നു വേദങ്ങളുടേയും ജപസമർപ്പണം, കലശാഭിഷേകം എന്നിവ നടക്കും. […]

Read More »

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം 2022

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈ വർഷത്തെ ശ്രോത്രിയരത്നം പുരസ്കാരം യജുർവ്വേദപണ്ഡിതൻ അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്. വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ളതാണ് ശ്രോത്രിയരത്നം പുരസ്കാരം. സുബ്രഹ്മണ്യൻ നമ്പൂതിരി 1990 മുതൽ 2003 വരെ ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദപാഠശാലയിലും 2006 മുതൽ 2022 ജൂൺ വരെ തൃശൂർ ബഹ്മസ്വം മഠത്തിലും അദ്ധ്യാപകനായിരുന്നു. ഇപ്പോൾ വീണ്ടും കാമകോടി യജുർവ്വേദപാഠശാലയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. 45 വർഷമായി വൈദിക-താന്ത്രികരംഗങ്ങളിൽ സജീവമാണ്. നിരവധി ശിഷ്യന്മാരുണ്ട്. രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രം, മാപ്രാണം […]

Read More »