ശ്രീശങ്കരാചാര്യസ്വാമികളുടെ ശില്പം അനാച്‌ഛാദനം

വേദാന്തസാരമായ അദ്വൈതചിന്താസരണിയെ ഭാരതവർഷത്തിൽ പ്രചരിപ്പിക്കുകയും അതുവഴി സനാതനധർമ്മത്തെ പ്രോജ്ജ്വലിപ്പിച്ച് നിലനിർത്തുകയും ചെയ്ത ഈശ്വരാവതാരമാണല്ലോ ജഗദ്ഗുരു ആദി ശങ്കരാചാര്യസ്വാമികൾ.  ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ചരിത്രം ആചാര്യസ്വാമികളുമായും  ശിഷ്യപരമ്പരകളുമായും പല വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു.  പ്രാത:സ്മരണീയനായ ആ വിശ്വഗുരുവിൻ്റെ ഒരു കമനീയശില്പം ചെറുതാഴം  കണ്ണിശ്ശേരിക്കാവ് പരിസരത്ത്  കെ.എസ്.ടി.പി. ഹൈവേക്ക് അഭിമുഖമായി    സഭായോഗം സ്ഥാപിക്കുകയാണ്.  ആചാര്യപാദരുടെ ശില്പം അവിടത്തെ  അവതാരഭൂമിയായ കേരളത്തിൽ അധികം ഉള്ളതായി അറിവില്ല. സമൂഹം വളരെയധികം പാശ്ചാത്യവൽക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ പുതുതലമുറക്ക് ആ ജ്ഞാനസ്വരൂപനെയും അദ്വൈതധാരയെയും അറിയുവാനുള്ള അഭിവാഞ്ഛ ജനിപ്പിക്കുകയാണ് […]

Read More »