കണിശ്ശേരിക്കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചന

SRSYPRD: 132/2022
20/12/2022

ശ്രീരാഘവപുരം സഭായോഗം വാർഷികഭജനത്തിൻ്റെ സമാപനദിവസമായ ധനു 12 ന് (ഡിസംബർ 28 ബുധനാഴ്ച) രാവിലെ 7.30 മുതൽ ചെറുതാഴം ശ്രീകണ്ണിശ്ശേരി കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചനയിൽ പങ്ക് ചേരുവാൻ ക്ഷണിക്കുന്നു.

100 പേർ ഒരുരു കൊണ്ട് ലക്ഷാർച്ചന ദേവിയിങ്കൽ സമർപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നത്.

ഇവിടെ വന്നു ക്ഷേത്രാചാരങ്ങൾ പാലിച്ച് മുങ്ങിക്കുളിക്കാൻ സൗകര്യമുണ്ട്. തറ്റുടുക്കാനുളള വസ്ത്രവും ഇവിടെ കരുതുന്നതാണ്. രാവിലെ 7 മണിക്ക് എത്തേണ്ടതാണ്.

ലക്ഷാർച്ചനക്കു ശേഷം മൂന്നു വേദങ്ങളുടേയും ജപസമർപ്പണം, കലശാഭിഷേകം എന്നിവ നടക്കും. ജപിച്ച നെയ്യ് പ്രസാദമായി ലഭിക്കും. തുടർന്ന് കേന്ദ്രമന്ത്രി മീനാക്ഷിലേഖി പങ്കെടുക്കുന്ന സമാപനസമ്മേളനം. വൈകീട്ട് നിറമാല,വലിയ ഗുരുതി, സംഗീതകച്ചേരി.

ഇതൊരു സൗഭാഗ്യമായി കരുതി സേവയായി ലക്ഷാർച്ചനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ നമ്പറിൽ അറിയിക്കുവാനും വാട്സ് ആപ്പിൽ പേരും ഇല്ലപ്പേരും ഫോൺനമ്പറും അയച്ചുനൽകുവാനും താല്പര്യം.

ആദരവോടെ,
ജനാള പെരികമന വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരി,
കൺവീനർ – പ്രോഗ്രാം കമ്മിറ്റി സഭായോഗം വാർഷികസഭ

Contact numbers
9446674980
9946039703