കലവറ നിറക്കൽ

ശ്രീരാഘവപുരം സഭായോഗം 1229-ാമത് വാർഷികസഭയും ഭജനവും ധനു 9 മുതൽ 12 വരെ (ഡിസംബർ 25 മുതൽ 28 വരെ) കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് സഭായോഗം വക ക്ഷേത്രമായ കണ്ണിശ്ശേരിക്കാവിൽ വച്ച് നടത്തുകയാണ്.

ആദരണീയരായ ആചാര്യപരമ്പരയിലെ സ്വാമിയാർമാർ, വൈദികർ, കോലത്തിരി തമ്പുരാൻ, ഗോവ ഗവർണ്ണർ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, സ്ഥലം എം.പി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ., എം.എൽ.എ ശ്രീ. എം. വിജിൻ. തുടങ്ങി ആദ്ധ്യാത്മിക-കലാ-സാംസ്കാരിക-വൈജ്ഞാനിക-ഭരണമണ്ഡലങ്ങളിൽ നിന്നും പ്രമുഖർ പങ്കെടുക്കുന്നു.

ഇന്ന് കലവറ നിറക്കലിന് കൈതപ്രം ദേശത്ത് നിന്ന് വാദ്യഘോഷങ്ങളോടെ മംഗലം പദ്മനാഭൻ നമ്പൂതിരി, കാനപ്രം ശങ്കരൻ നമ്പൂതിരി, ശ്രീ സുധാകരൻ, ശ്രീ രാധാകൃഷ്ണൻ തുടങ്ങി നിരവധി പേർ അടങ്ങിയ സംഘം എത്തി.

മഹാവേദ ഭജനത്തിൻ്റെ ഭാഗമായി നടക്കുന്ന അന്നദാനത്തിൽ പങ്കാളികളാകാൻ എല്ലാ ബന്ധു ജനങ്ങളുടേയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.