സുജ മംഗലത്തിന്റെ പ്രാർത്ഥനാ മാധുര്യത്തോടെ ആരംഭിച്ച സദസ്സിൽ സഭായോഗം അക്കാദമി ചെയർമാൻ ടി വി. മാധവൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം പ്രൊഫസർ എൻ.കെ. സുന്ദരേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സദ്രത്നമാല – കേരളീയ ഗണിതത്തിന്റെ രത്ന ഹാരം എന്ന വിഷയത്തിൽ ഡോ. എസ് . മാധവനും , യുക്തി ഭാഷ – ശാസ്ത്ര ദർശനത്തിന്റെ മനോഹരാവിഷ്കാരം എന്ന വിഷയത്തിൽ ഡോ.പി. രാജശേഖറും പയ്യന്നൂരിന്റെ ജ്യോതിർ ഗണിത പാരമ്പര്യം എന്ന വിഷയത്തിൽ ശങ്കരാചാര്യ സർവകലാശാല റിട്ട. പ്രൊഫസർ ഡോ. ഇ ശ്രീധരനും , കേരളീയ ഗണിതം – ഗവേഷണത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ ഹരീഷ് യു.എം. എന്നിവരും പ്രബന്‌ധം അവതരിപ്പിച്ചു. ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ ആര്യ നന്ദകുമാർ നന്ദി പറഞ്ഞു.
