കണിശ്ശേരിക്കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചന

SRSYPRD: 132/2022 20/12/2022 ശ്രീരാഘവപുരം സഭായോഗം വാർഷികഭജനത്തിൻ്റെ സമാപനദിവസമായ ധനു 12 ന് (ഡിസംബർ 28 ബുധനാഴ്ച) രാവിലെ 7.30 മുതൽ ചെറുതാഴം ശ്രീകണ്ണിശ്ശേരി കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചനയിൽ പങ്ക് ചേരുവാൻ ക്ഷണിക്കുന്നു. 100 പേർ ഒരുരു കൊണ്ട് ലക്ഷാർച്ചന ദേവിയിങ്കൽ സമർപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഇവിടെ വന്നു ക്ഷേത്രാചാരങ്ങൾ പാലിച്ച് മുങ്ങിക്കുളിക്കാൻ സൗകര്യമുണ്ട്. തറ്റുടുക്കാനുളള വസ്ത്രവും ഇവിടെ കരുതുന്നതാണ്. രാവിലെ 7 മണിക്ക് എത്തേണ്ടതാണ്. ലക്ഷാർച്ചനക്കു ശേഷം മൂന്നു വേദങ്ങളുടേയും ജപസമർപ്പണം, കലശാഭിഷേകം എന്നിവ നടക്കും. […]

Read More »

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം 2022

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈ വർഷത്തെ ശ്രോത്രിയരത്നം പുരസ്കാരം യജുർവ്വേദപണ്ഡിതൻ അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്. വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ളതാണ് ശ്രോത്രിയരത്നം പുരസ്കാരം. സുബ്രഹ്മണ്യൻ നമ്പൂതിരി 1990 മുതൽ 2003 വരെ ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദപാഠശാലയിലും 2006 മുതൽ 2022 ജൂൺ വരെ തൃശൂർ ബഹ്മസ്വം മഠത്തിലും അദ്ധ്യാപകനായിരുന്നു. ഇപ്പോൾ വീണ്ടും കാമകോടി യജുർവ്വേദപാഠശാലയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. 45 വർഷമായി വൈദിക-താന്ത്രികരംഗങ്ങളിൽ സജീവമാണ്. നിരവധി ശിഷ്യന്മാരുണ്ട്. രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രം, മാപ്രാണം […]

Read More »

നോട്ടീസ് പ്രകാശനം

നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിയ്ക്ക് ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ സ്വീകരണം നൽകി. സ്വീകരണസമ്മേളനം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മറ്റി ചെയർമാൻ ടി.കെ. സുധി ഉദ്ഘാടനം ചെയ്തു. ശ്രീരാമ ഹനുമൽ സേവാസമിതി രക്ഷാധികാരി കെ.നാരായണൻ കുട്ടി അദ്ധ്യക്ഷനായി. ക്ഷേത്രത്തിൽ ഡിസംബർ 25 മുതൽ 28 വരെ നടക്കുന്ന സഭായോഗം വാർഷികസഭയുടേയും വേദഭജനത്തിന്റെയും നോട്ടീസ് പ്രകാശനം നിയുക്തമേൽശാന്തി നിർവ്വഹിച്ചു. ട്രസ്റ്റി വാരണക്കോട് ഗണപതി നമ്പൂതിരി, സഭായോഗം സെക്രട്ടറി പേർക്കുണ്ടി ഹരി വാദ്ധ്യാൻ, മേൽശാന്തി എം.സുബ്രഹ്മണ്യൻ […]

Read More »

കലാകാരന്മാർക്ക് അവസരം

പൗരാണികധർമ്മസംഘടനയായ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ 1229 – മത് വാർഷികസഭ ഡിസംബർ 25 മുതൽ 28 വരെ കണ്ണൂർ ചെറുതാഴം ശ്രീരാഘവപുരം വലിയ മതിലകം (ഹനുമാരമ്പലം) ക്ഷേത്രസന്നിധിയിൽ ചേരുന്നു. 75 വർഷങ്ങൾക്കു ശേഷം പുനരാരംഭിക്കുന്ന വാർഷികസഭയുടെ ഭാഗമായി വേദഭജനം, വിദ്വത്സദസ്സുകൾ, കലാസാംസ്കാരികപരിപാടികൾ എന്നിവ നടക്കും. സന്ന്യാസിവര്യന്മാരും ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും പ്രശസ്തകലാകാരന്മാരും പങ്കെടുക്കും. നാലു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ വളർന്നു വരുന്ന കലാകാരന്മാർക്ക് നൃത്തം, സംഗീതം, വാദ്യം തുടങ്ങിയ ശാസ്ത്രീയകലാരൂപങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. നവംബർ 30 ന് മുന്നേ […]

Read More »

നിയുക്ത ശബരിമല മേൽശാന്തിക്ക് സ്വീകരണം

നിയുക്ത ശബരിമല മേൽശാന്തിയായി ചുമതലയേൽക്കുന്ന ബ്രഹ്മശ്രീ. കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് ശ്രീരാഘവപുരം വലിയമ്പലത്തിൽ നവംബർ ഏഴാം തീയതി സ്വീകരണം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം ദീപാരാധനക്ക് ശേഷമാണ് പരിപാടി. തന്ത്രവിദ്യാപീഠത്തിൽ അഭ്യസിച്ചതിനു ശേഷം ജ്യോതിഷത്തിലും വാസ്തുവിഷയത്തിലും നല്ല പരിജ്ഞാനം നേടി ഈശ്വരോപാസന ചെയ്യുന്ന അദ്ദേഹത്തിന് ധർമ്മശാസ്താവിൻ്റെ പാദപൂജ ചെയ്യാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷം ഈയവസരത്തിൽ പങ്കുവെക്കും. സനാതനധർമ്മപോഷണാർത്ഥം ശ്രീരാഘവപുരത്തു സഭായോഗം പുനരുജ്ജീവിപ്പിച്ചതു മുതൽ അതിൻ്റെ അഭ്യുദയകാംക്ഷിയായി പ്രവർത്തിച്ചുവരുന്ന ജയരാമൻ നമ്പൂതിരി അമ്പലത്തിലും പാഠശാലയിലും നേരത്തെയും വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം […]

Read More »

സാമൂഹികസംരംഭകത്വ ആശയം

ശ്രീരാഘവപുരം സഭായോഗം വാർഷികസഭ 2022 നിങ്ങൾക്ക്  ഒരു സാമൂഹികസംരംഭകത്വആശയം ഉണ്ടോ ?  ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. സമൂഹനന്മയ്ക്കായ് നമുക്ക് കൈ കോർക്കാം. ധർമ്മസംഘടനയായ ശ്രീരാഘവപുരം സഭായോഗത്തിന്റെ 1229 മത് വാർഷികാഘോഷം  ഡിസംബർ 25 മുതൽ ഡിസംബർ 28 വരെ  കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത്  നടക്കുകയാണ്. ഇതിൻ്റെ മുന്നോടിയായി   സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വിഭാഗം സോഷ്യൽ എന്റർപ്രെസസുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ – പ്രൊജക്ട് ആയി വികസിപ്പിക്കാവുന്ന സാമൂഹികപ്രസക്തിയുള്ള ആശയങ്ങൾ ക്ഷണിക്കുന്നു.   പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ  പദ്ധതികൾ […]

Read More »

ശ്രീരാഘവപുരം വേദഭജനം: വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

ചെറുതാഴം : ഡിസംബർ 25 മുതൽ 28 വരെ ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ നടക്കുന്ന സഭായോഗം വാർഷികസഭയുടേയും വേദഭജനത്തിന്റെയും വെബ് സൈറ്റ് ഉദ്ഘാടനം കേശവതീരം ആയുർവ്വേദഗ്രാമം എം.ഡി. വെദിരമന വിഷ്ണുനമ്പൂതിരി നിർവ്വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഗോകുലാനന്ദൻ, വി.ജെ.പി. ഈശ്വരൻ നമ്പൂതിരി, വാരണക്കോട് ഹരി നമ്പൂതിരി, ഡോ.ഇ.എൻ. ഈശ്വരൻ, കെ.പി ഹരി നമ്പൂതിരി, ടി.വി. ശോഭ, കാനപ്രം ശങ്കരൻ നമ്പൂതിരി, ഡോ. ധന്യ അന്തർജ്ജനം ഇ.എൻ. തുടങ്ങിയവർ […]

Read More »