ശ്രീശങ്കരാചാര്യസ്വാമികളുടെ ശില്പം അനാച്‌ഛാദനം
വേദാന്തസാരമായ അദ്വൈതചിന്താസരണിയെ ഭാരതവർഷത്തിൽ പ്രചരിപ്പിക്കുകയും അതുവഴി സനാതനധർമ്മത്തെ പ്രോജ്ജ്വലിപ്പിച്ച് നിലനിർത്തുകയും ചെയ്ത ഈശ്വരാവതാരമാണല്ലോ ജഗദ്ഗുരു ആദി ശങ്കരാചാര്യസ്വാമികൾ. ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ചരിത്രം ആചാര്യസ്വാമികളുമായും ശിഷ്യപരമ്പരകളുമായും പല വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. പ്രാത:സ്മരണീയനായ ആ വിശ്വഗുരുവിൻ്റെ ഒരു കമനീയശില്പം ചെറുതാഴം കണ്ണിശ്ശേരിക്കാവ് പരിസരത്ത് കെ.എസ്.ടി.പി. ഹൈവേക്ക് അഭിമുഖമായി സഭായോഗം സ്ഥാപിക്കുകയാണ്. ആചാര്യപാദരുടെ ശില്പം അവിടത്തെ അവതാരഭൂമിയായ കേരളത്തിൽ അധികം ഉള്ളതായി അറിവില്ല. സമൂഹം വളരെയധികം പാശ്ചാത്യവൽക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ പുതുതലമുറക്ക് ആ ജ്ഞാനസ്വരൂപനെയും അദ്വൈതധാരയെയും അറിയുവാനുള്ള അഭിവാഞ്ഛ ജനിപ്പിക്കുകയാണ് […]
Read More »