ജില്ലാ – ദേശസമിതികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ

ശ്രീരാഘവപുരം സഭായോഗം 1232-ാമത് മഹാവേദഭജനവും വാർഷികസഭയും

ചെറുതാഴം കണിശ്ശേരിക്കാവിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ രാഘവപുരം 1232 -ാമത് മഹാവേദഭജനം – വാർഷികസഭയോടനുബന്ധിച്ച് വിവിധ ജില്ലാ – ദേശസമിതികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 27 ന് നിശ്ചയിച്ചിരിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അവരുടെ വിവരങ്ങൾ താഴെ പറയുന്ന Google Form ൽ പൂരിപ്പിച്ച് അയക്കുക.

https://forms.gle/nBkoSaH2gBBZ5ifz9

ഗ്രൂപ്പിനങ്ങൾക്കാണ് മുൻതൂക്കം നൽകുക. ആയതിനാൽ അടുത്തടുത്ത ദേശസമിതികളിലുള്ളവർ ഒരുമിച്ച് ഗ്രൂപ്പിനങ്ങൾ അവതരിപ്പിച്ചാൽ ഭംഗിയാവും.

ജില്ലാസമിതികൾ രാഘവീയം 1232 ജില്ലാവാർഷികസമ്മേളനത്തിൽ അവതരിപ്പിക്കുന്ന പരിപാടികളിൽ നിന്ന് മികച്ചവ സെലക്റ്റ് ചെയ്യുന്നതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നതും ഉചിതമാവും.

എൻട്രി അനുസരിച്ച് വ്യക്തിഗത ഇനങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ സ്ക്രീൻ ചെയ്ത് പരിപാടി ഷെഡ്യൂൾ ചെയ്യുന്നതായിരിക്കും.

വാർഷികപരിപാടികൾ ഭംഗിയായി നിർവ്വഹിക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.