ശ്രീമതി ശോഭ അന്തർജനത്തിൻ്റെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെ സദസ്സ് ആരംഭിച്ചു. സഭായോഗം കുടംബക്ഷേമ വകുപ്പ് ചെയർമാൻ ശ്രീ.വി ജെ പി നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. പയ്യന്നൂർ ബാർ കൗൺസിൽ മീഡിയ റ്റേർ ശ്രീമതി അഡ്വ. എസ് ഗൗരി അന്തർജനം അദ്ധ്യക്ഷ ഭാഷണം നടത്തി.
സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺ സൽ അഡ്വ. എസ് സജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സാമൂതിരി കോവിലകത്തെ ശ്രീമതി. സിന്ധു രാജ വിശിഷ്ടാതിഥിയായി. കുടുംബ ബന്ധങ്ങൾ ഭാരതീയ വീക്ഷണത്തിൽ എന്ന വിഷയത്തിൽ മുകേഷ് കെ പ്രഭാഷണം നടത്തി.
യോഗക്ഷേമ സഭ കണ്ണൂർ ജില്ല പ്രസിഡണ്ട് മധു മരങ്ങാട്, വാർഷിക സഭ മാതൃസമിതി അംഗം ടി.വി ശോഭനകുമാരി , രാഘവപുരം സംഗീതസഭ സെക്രട്ടറി ശ്രീ. പി.കെ. ഗോവിന്ദ പ്രസാദ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. സഭായോഗം IT ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ശ്രീ. ചെറുകുടൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.