ചെറുതാഴം: രാഘവപുരം സഭായോഗത്തിൻ്റെ വാർഷിക സഭയോടനുബന്ധിച്ച് നടന്ന ലളിതാസഹസ്രനാമ ലക്ഷാർച്ചന പങ്കെടുത്ത വേദജ്ഞരുടെ എണ്ണം കൊണ്ടും ആചാരനിഷ്ഠ കൊണ്ടും ശ്രദ്ധേയമായി. സഭായോഗം വാർഷിക സഭയുടെയും വേദജനത്തിൻ്റെയും സമാപന ദിവസമാണ് കണ്ണിശ്ശേരി ക്കാവിലമ്മക്ക് മുമ്പിൽ ഭക്തിനിർഭരമായ ലളിത സഹസ്രനാമ അർച്ചന നടന്നത്. രാവിലെ ഏഴ് മണിക്കാരംഭിച്ച അർച്ചനയിൽ കേരളത്തിലെ ഋക് – യജുസ്സ് – സാമവേദികളായ നൂറ്റിമുപ്പതിലധികം വേദജ്ഞരാണ് പങ്കാളികളായത്.
കാരഭട്ടതിരി മാധവൻ ഭട്ടതിരിയുടെ മുഖ്യകർമ്മികത്വത്തിൽ നടന്ന അർച്ചനക്ക് വി. ജെ. പി. ഈശ്വരൻ നമ്പൂതിരി, വി. ജെ. പി. നാരായണൻ നമ്പൂതിരി, കിഴക്കേ പേരക്കുണ്ടി മാധവൻ നമ്പൂതിരി, എഡ്ഗ നീലമന ഈശ്വരൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി