പൗരാണികധർമ്മസംഘടനയായ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ 1229 – മത് വാർഷികസഭ ഡിസംബർ 25 മുതൽ 28 വരെ കണ്ണൂർ ചെറുതാഴം ശ്രീരാഘവപുരം വലിയ മതിലകം (ഹനുമാരമ്പലം) ക്ഷേത്രസന്നിധിയിൽ ചേരുന്നു. 75 വർഷങ്ങൾക്കു ശേഷം പുനരാരംഭിക്കുന്ന വാർഷികസഭയുടെ ഭാഗമായി വേദഭജനം, വിദ്വത്സദസ്സുകൾ, കലാസാംസ്കാരികപരിപാടികൾ എന്നിവ നടക്കും.
സന്ന്യാസിവര്യന്മാരും ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും പ്രശസ്തകലാകാരന്മാരും പങ്കെടുക്കും. നാലു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ വളർന്നു വരുന്ന കലാകാരന്മാർക്ക് നൃത്തം, സംഗീതം, വാദ്യം തുടങ്ങിയ ശാസ്ത്രീയകലാരൂപങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. നവംബർ 30 ന് മുന്നേ അപേക്ഷിക്കണം.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം പൂരിപ്പിക്കുക 👇🏻
https://forms.gle/jwTtGgLoEQcbpHyy5
വിശദാംശങ്ങൾക്ക്:
+918075835297