സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പ് ധർമ്മവിദ്വത്സദസ്സ്

അശ്വതി അന്തർജ്ജനം ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിന് ശ്രീരാഘവപുരം വലിയ മതിലകം ക്ഷേത്രം മേൽശാന്തി മാധവപ്പള്ളി സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപപ്രോജ്ജ്വലനം നടത്തി. സഭായോഗം സാമൂഹ്യക്ഷേമവകുപ്പ് ചെയർമാൻ ഉണ്ണികൃഷ്ണൻ പുത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാല സ്കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസ് മുൻ തലവൻ ഡോ. ഇ. കെ. ഗോവിന്ദവർമ്മ രാജ ആദ്ധ്യക്ഷ്യം വഹിച്ചു. കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ പ്രസിഡണ്ട് ശ്രീധരൻ പി പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ പദ്ധതികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. […]

Read More »

ഹിസ്റ്ററി കൗൺസിൽ ധർമ്മവിദ്വത്സദസ്സ്

കേരളത്തിലെ പുരാരേഖകളുടെ സംരക്ഷണം പൊതുസമൂഹം ഗൗരവത്തിൽ ഏറ്റെടുക്കണമെന്നും മാനുസ്ക്രിപ്റ്റ് സർവ്വെ നടത്തി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് താളിയോലകളും ഗ്രന്ഥങ്ങളും മാനുസ്ക്രിപ്റ്റുകളും സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ഡയറക്ടറുമായ ഡോ.മഞ്ജു.എം.പി ആവശ്യപ്പെട്ടു. ശ്രീ രാഘവപുരം സഭായോഗത്തിന്റെ വാർഷിക വേദഭജനത്തോട് അനുബന്ധിച്ച് നടന്ന ഹിസ്റ്ററി കൗൺസിൽ വിദ്വൽ സദസ്സിൽ കേരളത്തിലെ പുരാരേഖകളുടെ സംരക്ഷണം ഡിജിറ്റൽ യുഗത്തിൽ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അവർ. അബ്ലി വാധ്യാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി […]

Read More »

അക്കാദമി ധർമ്മവിദ്വത്സദസ്സ്

സുജ മംഗലത്തിന്റെ പ്രാർത്ഥനാ മാധുര്യത്തോടെ ആരംഭിച്ച സദസ്സിൽ സഭായോഗം അക്കാദമി ചെയർമാൻ ടി വി. മാധവൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം പ്രൊഫസർ എൻ.കെ. സുന്ദരേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സദ്രത്നമാല – കേരളീയ ഗണിതത്തിന്റെ രത്ന ഹാരം എന്ന വിഷയത്തിൽ ഡോ. എസ് . മാധവനും , യുക്തി ഭാഷ – ശാസ്ത്ര ദർശനത്തിന്റെ മനോഹരാവിഷ്കാരം എന്ന വിഷയത്തിൽ ഡോ.പി. രാജശേഖറും പയ്യന്നൂരിന്റെ ജ്യോതിർ ഗണിത പാരമ്പര്യം എന്ന വിഷയത്തിൽ ശങ്കരാചാര്യ സർവകലാശാല […]

Read More »

ഗോമിത്ര സൊസൈറ്റി ധർമ്മവിദ്വത്സദസ്സ്

ഗൗരി പ്രസാദ് ആലപിച്ച പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗോമിത്ര സൊസൈറ്റി ജോ.സെക്രട്ടറി എം. ശ്രീധരൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി അനുഗ്രഹഭാഷണം നടത്തി. കണ്ണൂർ ജില്ലാ നാടൻപശു സംരക്ഷണസമിതി സെക്രട്ടറി ഡോ. അഭിജിത് കെ. പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസർ എസ്.ജെ. ലേഖ വിശിഷ്ടാതിഥിയായി. പാലക്കാട് ദക്ഷിൺ വൃന്ദാവൻ ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ അഡ്വ. അശ്വിൻ സമ്പത് കുമാരൻ ഉദ്ഘാടനം ചെയ്തു. നാടൻ പശുക്കളുടെ സംരക്ഷണം […]

Read More »

സംസ്കൃത – ജ്യോതിഷ ധർമ്മവിദ്വത്സദസ്സ്

ശ്രീരാഘവപുരം വാർഷിക സഭയിൽ സംസ്കൃത ജ്യോതിഷ ധാർമ്മിക വിദ്വൽ സദസ്സ് നടന്നു. അയനാംശം, ഉദയം, സ്ഥാനം സംക്രമം, ഗ്രഹണം, ഗ്രഹ പകർച്ച . ആഘോഷങ്ങൾ തടങ്ങിയ കാര്യങ്ങളിൽ ഒരു പൊതുധാരണ ഉണ്ടാക്കുകയും പഞ്ചാംഗങ്ങളിൽ അടയാളപ്പെടുത്തുകയും വേണമെന്നും ചർച്ചയിൽ ഉരുത്തിരിഞ്ഞു. തുടർചർച്ചാമേള നങ്ങൾ നടത്താനും തീരുമാനിച്ചു. കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നുർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ സഭാ യോഗം വേദ വിദ്യാ പ്രതിഷ്ഠാനം അക്കാദമിക് ഡയറക്ടർ ഡോ. […]

Read More »

വാർഷികസഭയ്ക്കും ഭജനത്തിനും തിരിതെളിഞ്ഞു

ചെറുതാഴം: കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് സഭായോഗം വക ക്ഷേത്രമായ കണ്ണിശ്ശേരിക്കാവിൽ തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി തൃപ്പാദങ്ങൾ ഭദ്രദീപപ്രോജ്ജ്വലനം നടത്തിയതോടെ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈവർഷത്തെ വാർഷികസഭയും ഭജനവും തുടങ്ങി. വാർഷികസഭ ജന. കൺവീനർ ഡോ. ഓമന്യം ചേറ്റൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സഭായോഗം പ്രസിഡൻ്റ് ബദരീനാഥ് മുൻ റാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ള ശ്രോത്രിയരത്നം പുരസ്കാരം തന്ത്രി […]

Read More »

കലവറ നിറക്കൽ

ശ്രീരാഘവപുരം സഭായോഗം 1229-ാമത് വാർഷികസഭയും ഭജനവും ധനു 9 മുതൽ 12 വരെ (ഡിസംബർ 25 മുതൽ 28 വരെ) കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് സഭായോഗം വക ക്ഷേത്രമായ കണ്ണിശ്ശേരിക്കാവിൽ വച്ച് നടത്തുകയാണ്. ആദരണീയരായ ആചാര്യപരമ്പരയിലെ സ്വാമിയാർമാർ, വൈദികർ, കോലത്തിരി തമ്പുരാൻ, ഗോവ ഗവർണ്ണർ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, സ്ഥലം എം.പി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ., എം.എൽ.എ ശ്രീ. എം. വിജിൻ. തുടങ്ങി ആദ്ധ്യാത്മിക-കലാ-സാംസ്കാരിക-വൈജ്ഞാനിക-ഭരണമണ്ഡലങ്ങളിൽ നിന്നും പ്രമുഖർ പങ്കെടുക്കുന്നു. ഇന്ന് കലവറ നിറക്കലിന് കൈതപ്രം ദേശത്ത് നിന്ന് […]

Read More »

കണിശ്ശേരിക്കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചന

SRSYPRD: 132/2022 20/12/2022 ശ്രീരാഘവപുരം സഭായോഗം വാർഷികഭജനത്തിൻ്റെ സമാപനദിവസമായ ധനു 12 ന് (ഡിസംബർ 28 ബുധനാഴ്ച) രാവിലെ 7.30 മുതൽ ചെറുതാഴം ശ്രീകണ്ണിശ്ശേരി കാവിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചനയിൽ പങ്ക് ചേരുവാൻ ക്ഷണിക്കുന്നു. 100 പേർ ഒരുരു കൊണ്ട് ലക്ഷാർച്ചന ദേവിയിങ്കൽ സമർപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഇവിടെ വന്നു ക്ഷേത്രാചാരങ്ങൾ പാലിച്ച് മുങ്ങിക്കുളിക്കാൻ സൗകര്യമുണ്ട്. തറ്റുടുക്കാനുളള വസ്ത്രവും ഇവിടെ കരുതുന്നതാണ്. രാവിലെ 7 മണിക്ക് എത്തേണ്ടതാണ്. ലക്ഷാർച്ചനക്കു ശേഷം മൂന്നു വേദങ്ങളുടേയും ജപസമർപ്പണം, കലശാഭിഷേകം എന്നിവ നടക്കും. […]

Read More »

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം 2022

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈ വർഷത്തെ ശ്രോത്രിയരത്നം പുരസ്കാരം യജുർവ്വേദപണ്ഡിതൻ അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്. വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ളതാണ് ശ്രോത്രിയരത്നം പുരസ്കാരം. സുബ്രഹ്മണ്യൻ നമ്പൂതിരി 1990 മുതൽ 2003 വരെ ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദപാഠശാലയിലും 2006 മുതൽ 2022 ജൂൺ വരെ തൃശൂർ ബഹ്മസ്വം മഠത്തിലും അദ്ധ്യാപകനായിരുന്നു. ഇപ്പോൾ വീണ്ടും കാമകോടി യജുർവ്വേദപാഠശാലയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. 45 വർഷമായി വൈദിക-താന്ത്രികരംഗങ്ങളിൽ സജീവമാണ്. നിരവധി ശിഷ്യന്മാരുണ്ട്. രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രം, മാപ്രാണം […]

Read More »

നോട്ടീസ് പ്രകാശനം

നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിയ്ക്ക് ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ സ്വീകരണം നൽകി. സ്വീകരണസമ്മേളനം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മറ്റി ചെയർമാൻ ടി.കെ. സുധി ഉദ്ഘാടനം ചെയ്തു. ശ്രീരാമ ഹനുമൽ സേവാസമിതി രക്ഷാധികാരി കെ.നാരായണൻ കുട്ടി അദ്ധ്യക്ഷനായി. ക്ഷേത്രത്തിൽ ഡിസംബർ 25 മുതൽ 28 വരെ നടക്കുന്ന സഭായോഗം വാർഷികസഭയുടേയും വേദഭജനത്തിന്റെയും നോട്ടീസ് പ്രകാശനം നിയുക്തമേൽശാന്തി നിർവ്വഹിച്ചു. ട്രസ്റ്റി വാരണക്കോട് ഗണപതി നമ്പൂതിരി, സഭായോഗം സെക്രട്ടറി പേർക്കുണ്ടി ഹരി വാദ്ധ്യാൻ, മേൽശാന്തി എം.സുബ്രഹ്മണ്യൻ […]

Read More »