ധർമ്മഗോശാലയുടെ ശിലാസ്ഥാപനച്ചടങ്ങ്

ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭ – മഹാവേദഭജനം മൂന്നാം ദിനം വാർഷികസഭയുടെയും മഹാവേദഭജനത്തിൻ്റെയും മൂന്നാം ദിനമായ ഡിസംബർ 27 – ന് രാവിലെ 5:30 നു ബ്രഹ്മശ്രീ. കിഴക്കില്ലം നീലമന രഞ്ജിത്ത് നരസിംഹൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യഗണപതിഹോമത്തോട് കൂടി ചടങ്ങുകൾക്ക് തുടക്കമായി. മുറജപവേദിയിൽ ബ്രഹ്മശ്രീ. പെരുമ്പ ശങ്കരൻ നമ്പൂതിരി വിളക്ക് കൊളുത്തി. ബ്രഹ്മശ്രീ. കവപ്രമാറത്ത് നാരായണൻ നമ്പൂതിരി, ബ്രഹ്മശ്രീ. പുരളിപ്പുറം ശ്രീധരൻ നമ്പൂതിരി, ബ്രഹ്മശ്രീ. പയ്യൂർ ശ്രീശങ്കരൻ നമ്പൂതിരി, ബ്രഹ്മശ്രീ. പൂങ്ങാട് ഋഷഭദേവൻ നമ്പൂതിരി എന്നിവർ ഋഗ്വേദമുറജപം […]

Read More »

വാർഷികസഭ

ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭ – മഹാവേദഭജനം – രണ്ടാം ദിനം രാവിലെ 5:30 നു ബ്രഹ്മശ്രീ. ഇളയിടത്ത് പേർക്കുളം ഈശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യഗണപതിഹോമത്തോട് കൂടെ ചടങ്ങുകൾക്ക് തുടക്കമായി . മുറജപവേദിയിൽ ബ്രഹ്മശ്രീ. എഗ്ഡ നീലമന കൃഷ്ണൻ നമ്പൂതിരി വിളക്ക് കൊളുത്തി. തുടർന്ന് ഋഗ്വേദ, യജുർവേദ, സാമവേദ മുറജപം ആരംഭിച്ചു. 10 മണിക്ക് സ്വാമിയാർമാർക്കുള്ള വെച്ചുനമസ്കാരച്ചടങ്ങ് നടന്നു. 10:30 ന് സഭായോഗം പ്രസിഡൻ്റ് ഡോ. ടി. സി. ഗോവിന്ദൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചരിത്രപ്രസിദ്ധമായ ശ്രീരാഘവപുരം വാർഷികസഭയിൽ […]

Read More »

ദേവസ്വം സമ്മേളനം

ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷിക സഭക്കും മഹാവേദഭജനത്തിനും കണ്ണിശ്ശേരിക്കാവിൽ പ്രൗഢോജ്ജ്വലമായ തുടക്കം ഡിസംബർ 25 മുതൽ 29 വരെ നടക്കുന്ന ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭയുടെയും മഹാവേദഭജനത്തിൻ്റെയും ആദ്യദിനമായ ഡിസംബർ 25 ന് രാവിലെ 5:30 നു ബ്രഹ്മശ്രീ.നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമത്തോട് കൂടെ ചടങ്ങുകൾക്ക് തുടക്കമായി. മുറജപ വേദിയിൽ ബ്രഹ്മശ്രീ.കിഴക്കേ മാങ്ങാട് ഈശ്വരൻ നമ്പൂതിരി വിളക്ക് കൊളുത്തി. ബ്രഹ്മശ്രീ കൊമ്പങ്കുളം സാരസ്വത് നമ്പൂതിരി അരുണനമസ്കാരം ചെയ്തു . തുടർന്ന് ഋഗ്വേദ , യജുർവേദ, […]

Read More »

ത്രിവേണി : ബാലികാസംഗമം

ശ്രീരാഘവപുരം സഭായോഗം 1231ാം വാർഷികത്തോട് അനുബന്ധിച്ച് ബാലികാസംഗമം നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ത്രിവേണി എന്ന് പേരിട്ടിരിക്കുന്ന ഈ സത്സംഗം നമ്മുടെ ബാലികമാരിൽ സ്വഭാവം, സ്വധർമ്മം, സ്വദേശം എന്നിവയിൽ ഊന്നിക്കൊണ്ടുള്ള ബോധവത്കരണവും കൂട്ടായ്മയും ആണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 8 വയസ്സിനു മുകളിൽ വിവാഹപ്രായം വരെയുള്ള പെൺകുട്ടികളുടെ സംഗമമായിരിക്കും ഇത്. ഡിസംബർ 25 മുതൽ 29 വരെയായി നടക്കുന്ന വാർഷികസഭയുടെ ഭാഗമായി ഡിസംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലയിൽ ചെറുതാഴം കണ്ണിശ്ശേരി കാവിലാണ് […]

Read More »

ശ്രീശങ്കരാചാര്യസ്വാമികളുടെ ശില്പം അനാച്‌ഛാദനം

വേദാന്തസാരമായ അദ്വൈതചിന്താസരണിയെ ഭാരതവർഷത്തിൽ പ്രചരിപ്പിക്കുകയും അതുവഴി സനാതനധർമ്മത്തെ പ്രോജ്ജ്വലിപ്പിച്ച് നിലനിർത്തുകയും ചെയ്ത ഈശ്വരാവതാരമാണല്ലോ ജഗദ്ഗുരു ആദി ശങ്കരാചാര്യസ്വാമികൾ.  ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ചരിത്രം ആചാര്യസ്വാമികളുമായും  ശിഷ്യപരമ്പരകളുമായും പല വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു.  പ്രാത:സ്മരണീയനായ ആ വിശ്വഗുരുവിൻ്റെ ഒരു കമനീയശില്പം ചെറുതാഴം  കണ്ണിശ്ശേരിക്കാവ് പരിസരത്ത്  കെ.എസ്.ടി.പി. ഹൈവേക്ക് അഭിമുഖമായി    സഭായോഗം സ്ഥാപിക്കുകയാണ്.  ആചാര്യപാദരുടെ ശില്പം അവിടത്തെ  അവതാരഭൂമിയായ കേരളത്തിൽ അധികം ഉള്ളതായി അറിവില്ല. സമൂഹം വളരെയധികം പാശ്ചാത്യവൽക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ പുതുതലമുറക്ക് ആ ജ്ഞാനസ്വരൂപനെയും അദ്വൈതധാരയെയും അറിയുവാനുള്ള അഭിവാഞ്ഛ ജനിപ്പിക്കുകയാണ് […]

Read More »

സംഘാടകസമിതി രൂപീകരണയോഗം

ശ്രീരാഘവപുരം സഭായോഗം 1130മത് മഹാവേദ ഭജനവും വാർഷിക സഭയും 2024 ജനുവരി 22 മുതൽ 28 വരെ കണ്ണൂർ ജില്ലയിലെ ചെറുതാഴം കണ്ണിശ്ശേരി കാവിൽ വെച്ച് നടത്താൻ ധാരണയായിട്ടുണ്ട്. ഈ സഭയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണം ഈ വരുന്ന ഞായറാഴ്ച (29/10/2023) ഉച്ചയ്ക്കു 2.30 മണിക്ക് ചെറുതാഴം കണ്ണിശ്ശേരി കാവിൽ വെച്ച് നടക്കുന്നതാണ്. ശ്രീരാഘവപുരം സഭായോഗത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കു കൊള്ളാൻ എല്ലാ സജ്ജനങ്ങളെയും ഞായറാഴ്ച കണ്ണിശ്ശേരി കാവിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ബന്ധുജനങ്ങളിലേക്കും സൗഹൃദ കൂട്ടായ്മകളിലേക്കും […]

Read More »

നൂറ്റിമുപ്പതോളം വേദജ്ഞർ പങ്കെടുത്ത ലളിതാസഹസ്രനാമാർച്ചന

ചെറുതാഴം: രാഘവപുരം സഭായോഗത്തിൻ്റെ വാർഷിക സഭയോടനുബന്ധിച്ച് നടന്ന ലളിതാസഹസ്രനാമ ലക്ഷാർച്ചന പങ്കെടുത്ത വേദജ്ഞരുടെ എണ്ണം കൊണ്ടും ആചാരനിഷ്ഠ കൊണ്ടും ശ്രദ്ധേയമായി. സഭായോഗം വാർഷിക സഭയുടെയും വേദജനത്തിൻ്റെയും സമാപന ദിവസമാണ് കണ്ണിശ്ശേരി ക്കാവിലമ്മക്ക് മുമ്പിൽ ഭക്തിനിർഭരമായ ലളിത സഹസ്രനാമ അർച്ചന നടന്നത്. രാവിലെ ഏഴ് മണിക്കാരംഭിച്ച അർച്ചനയിൽ കേരളത്തിലെ ഋക് – യജുസ്സ് – സാമവേദികളായ നൂറ്റിമുപ്പതിലധികം വേദജ്ഞരാണ് പങ്കാളികളായത്. കാരഭട്ടതിരി മാധവൻ ഭട്ടതിരിയുടെ മുഖ്യകർമ്മികത്വത്തിൽ നടന്ന അർച്ചനക്ക് വി. ജെ. പി. ഈശ്വരൻ നമ്പൂതിരി, വി. ജെ. […]

Read More »

സഭായോഗം കുടുംബക്ഷേമ വകുപ്പ് ധർമ്മവിദ്വത്സദസ്സ്

ശ്രീമതി ശോഭ അന്തർജനത്തിൻ്റെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെ സദസ്സ് ആരംഭിച്ചു. സഭായോഗം കുടംബക്ഷേമ വകുപ്പ് ചെയർമാൻ ശ്രീ.വി ജെ പി നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. പയ്യന്നൂർ ബാർ കൗൺസിൽ മീഡിയ റ്റേർ ശ്രീമതി അഡ്വ. എസ് ഗൗരി അന്തർജനം അദ്ധ്യക്ഷ ഭാഷണം നടത്തി. സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺ സൽ അഡ്വ. എസ് സജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സാമൂതിരി കോവിലകത്തെ ശ്രീമതി. സിന്ധു രാജ വിശിഷ്ടാതിഥിയായി. കുടുംബ ബന്ധങ്ങൾ ഭാരതീയ വീക്ഷണത്തിൽ എന്ന വിഷയത്തിൽ മുകേഷ് […]

Read More »

സമാപന സമ്മേളനം

ഭാരതത്തിലെ വേദസംസ്കൃതി നിലനിർത്തണം – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ചെറുതാഴം: മനുഷ്യൻ്റെ ആദ്ധ്യാത്മികവും ഭൗധികവുമായ പുരോഗതിക്ക് വേദങ്ങളുടെ നിലനിൽപ്പ് അനിവാര്യം ആണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. നമ്മുടെ സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോളെല്ലാം അതിനെ സംരക്ഷിക്കാൻ വേദസംകൃതി ആണ് നമ്മളെ സഹായിച്ചത്. ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ നടന്ന ശ്രീരാഘവപുരം സഭായോഗം 1229-ാമത് വാർഷിക വേദഭജനത്തിൻ്റെയും സഭയുടെയും സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഋക്ക്, യജുസ്സ് സാമ വേദങ്ങൾക്ക് നൽകുന്ന പ്രാധാന്യം അഥർവവേദ പഠനത്തിനും നൽകണമെന്നും, വേദപഠനത്തോടൊപ്പം ആധുനിക […]

Read More »

സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പ് ധർമ്മവിദ്വത്സദസ്സ്

അശ്വതി അന്തർജ്ജനം ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിന് ശ്രീരാഘവപുരം വലിയ മതിലകം ക്ഷേത്രം മേൽശാന്തി മാധവപ്പള്ളി സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപപ്രോജ്ജ്വലനം നടത്തി. സഭായോഗം സാമൂഹ്യക്ഷേമവകുപ്പ് ചെയർമാൻ ഉണ്ണികൃഷ്ണൻ പുത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാല സ്കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസ് മുൻ തലവൻ ഡോ. ഇ. കെ. ഗോവിന്ദവർമ്മ രാജ ആദ്ധ്യക്ഷ്യം വഹിച്ചു. കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ പ്രസിഡണ്ട് ശ്രീധരൻ പി പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ പദ്ധതികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. […]

Read More »