ചെറുതാഴം കണിശ്ശേരിക്കാവിൽ വെച്ച് നടക്കുന്ന ശ്രീരാഘവപുരം സഭായോഗം 1232 -ാമത് മഹാവേദഭജനം & വാർഷികസഭയോടനുബന്ധിച്ച് കുട്ടികൾക്ക് സ്തോത്രാലാപനത്തിന് അവസരം നൽകുന്നു. ഡിസംബർ 27 നാണ് അവതരണം വേണ്ടത്. അന്നപൂർണേശ്വരീസ്തവമാണ് ആലപിക്കേണ്ടത്. താഴെ പറയുന്ന 3 വിഭാഗങ്ങളിൽ ഏറ്റവും മികച്ച ആലാപനങ്ങൾക്ക് സമ്മാനം നൽകുന്നതാണ്.
സബ് ജൂനിയർ (5 മുതൽ 10 വയസ്സ് വരെ)
ജൂനിയർ (11 മുതൽ 15 വയസ്സ് വരെ)
സീനിയർ (16 മുതൽ 25 വയസ്സ് വരെ)
ആലാപനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
