സംസ്കൃത – ജ്യോതിഷ ധർമ്മവിദ്വത്സദസ്സ്

ശ്രീരാഘവപുരം വാർഷിക സഭയിൽ സംസ്കൃത ജ്യോതിഷ ധാർമ്മിക വിദ്വൽ സദസ്സ് നടന്നു.

അയനാംശം, ഉദയം, സ്ഥാനം സംക്രമം, ഗ്രഹണം, ഗ്രഹ പകർച്ച . ആഘോഷങ്ങൾ തടങ്ങിയ കാര്യങ്ങളിൽ ഒരു പൊതുധാരണ ഉണ്ടാക്കുകയും പഞ്ചാംഗങ്ങളിൽ അടയാളപ്പെടുത്തുകയും വേണമെന്നും ചർച്ചയിൽ ഉരുത്തിരിഞ്ഞു. തുടർചർച്ചാമേള നങ്ങൾ നടത്താനും തീരുമാനിച്ചു. കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നുർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ സഭാ യോഗം വേദ വിദ്യാ പ്രതിഷ്ഠാനം അക്കാദമിക് ഡയറക്ടർ ഡോ. ഇ എൻ ഈശ്വരൻ സ്വാഗതം ആശംസിച്ചു.

തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് പരമേശ്വര ബ്രഹ്‌മാനന്ദതീർത്ഥ തൃപ്പാദങ്ങൾ, ചടങ്ങിന് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്കൃത ഭാരതി അഖില ഭാരത പ്രശിക്ഷണ പ്രമുഖ് ഡോ. എച്ച് . ആർ വിശ്വാസ് ഉദ്ഘാടനഭാഷണം നടത്തി.

മാനകീകൃത പഞ്ചാംഗം കേരളത്തിൽ എന്ന വിഷയം ബ്രഹ്മശ്രീ .കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ചു. സർവശ്രീ ചെറുവള്ളി നാരായണൻ നമ്പൂതിരി, സദനം നാരയണ പൊതുവാൾ, ചെത്തല്ലൂർ വിജയകുമാർ , ഡോ. കാരക്കാട് കേശവൻ നമ്പൂതിരി, ഡോ. ശ്രീനിവാസൻ പി.കെ, പയ്യന്നൂർ ജഗദീഷ് പൊതുവാൾ, ജനാള പെരികമന വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരി, അഖില കേരള ജ്യോതിഷ മണ്ഡലം സെക്രട്ടറി ശ്രേയസ്സ് നമ്പൂതിരി, എന്നിവർ വിഷയം ചർച്ച ചെയ്ത് സംസാരിച്ചു. സഭാ യോഗം വേദ വിദ്യാ പ്രതിഷ്ഠാനം ചെയർമാൻ കാര ഭട്ടതിരി ശ്രീകാന്ത് നമ്പൂതിരി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.