സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പ് ധർമ്മവിദ്വത്സദസ്സ്

അശ്വതി അന്തർജ്ജനം ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിന് ശ്രീരാഘവപുരം വലിയ മതിലകം ക്ഷേത്രം മേൽശാന്തി മാധവപ്പള്ളി സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപപ്രോജ്ജ്വലനം നടത്തി.

സഭായോഗം സാമൂഹ്യക്ഷേമവകുപ്പ് ചെയർമാൻ ഉണ്ണികൃഷ്ണൻ പുത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാല സ്കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസ് മുൻ തലവൻ ഡോ. ഇ. കെ. ഗോവിന്ദവർമ്മ രാജ ആദ്ധ്യക്ഷ്യം വഹിച്ചു. കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ പ്രസിഡണ്ട് ശ്രീധരൻ പി പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ പദ്ധതികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

പ്രസ്തുത ചടങ്ങിൽ മൺപാത്ര നിർമ്മാണ തൊഴിലാളിയായ കോയി മാധവി അമ്മയെ മലബാർ ദേവസ്വം ബോർഡ് മരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻ ആദരിച്ചു.

സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ സർവ്വേ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി സൗഹൃദ കുലത്തൊഴിൽ പദ്ധതിക്കുള്ള ആദരവ് കൃഷ്ണൻ, കുഞ്ഞമ്പു. കുഞ്ഞിക്കണ്ണൻ, എന്നിവർ ഏറ്റുവാങ്ങി.

മികച്ച സാമൂഹ്യ സേവനത്തിനുള്ള സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോം അവാർഡിന് അർഹനായ ശ്രീ രവി ആശ്രയയെ വെദിരമന വിഷ്ണു നമ്പൂതിരി ആദരിച്ചു.

അമൃത എ, മാതൃഭൂമി പ്രാദേശിക ലേഖകൻ ഒ കെ നാരായണൻ നമ്പൂതിരി എന്നിവർ ആശംസ അറിയിച്ച ചടങ്ങിന് സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമവകുപ്പ് ഡയരക്ടർ ശ്യാമള കെ.എൻ. നന്ദി അറിയിച്ചു.