ശ്രീരാഘവപുരം സഭായോഗം 1231ാം വാർഷികത്തോട് അനുബന്ധിച്ച് ബാലികാസംഗമം നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
ത്രിവേണി എന്ന് പേരിട്ടിരിക്കുന്ന ഈ സത്സംഗം നമ്മുടെ ബാലികമാരിൽ സ്വഭാവം, സ്വധർമ്മം, സ്വദേശം എന്നിവയിൽ ഊന്നിക്കൊണ്ടുള്ള ബോധവത്കരണവും കൂട്ടായ്മയും ആണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 8 വയസ്സിനു മുകളിൽ വിവാഹപ്രായം വരെയുള്ള പെൺകുട്ടികളുടെ സംഗമമായിരിക്കും ഇത്.
ഡിസംബർ 25 മുതൽ 29 വരെയായി നടക്കുന്ന വാർഷികസഭയുടെ ഭാഗമായി ഡിസംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലയിൽ ചെറുതാഴം കണ്ണിശ്ശേരി കാവിലാണ് ബാലികാസംഗമം നിശ്ചയിച്ചിരിക്കുന്നത്.
സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിൽപ്പരം പെൺകുട്ടികൾ ഒരുമിച്ച് അന്നപൂർണേശ്വരീ സ്തവം, നാരായണീയത്തിലെ ശ്ലോകങ്ങൾ എന്നിവ ആലപിക്കും.
പെൺകുട്ടികൾക്കായി ഒരു Education & Career Workshop കൂടി ഇതോടൊപ്പം നടത്തുന്നതാണ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇവിടെ കൊടുക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി അതാത് ജില്ലാസമിതി ഭാരവാഹികളെയോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ഡോ. ധന്യ ഈശ്വരൻ
9446028489
ശുഭ വാരണക്കോട്
9995155804
സ്വദേശത്തെ ഗ്രൂപ്പിൽ ചേരാൻ താഴെ കൊടുത്ത WhatsApp ലിങ്ക് ക്ലിക്ക് ചെയ്യുക.